Monday, May 9, 2011

കണ്ടവർ കേട്ടവർ 2

  
 ബി. എഡും ചില പ്രേമങ്ങളും

     “സുഷമെ ഉഷയെ കണ്ടൊ ?...”
      “ഇല്ലല്ലോ ഗോപി..നിങ്ങൾ രണ്ടാളും ഇന്ന് ഒന്നിച്ചല്ലെ വന്നത്?”
     ‘ അല്ല അവളും അമ്മയും ഉണ്ണിയോടൊപ്പം രാവിലെ പോന്നിരുന്നു.എനിക്കുസ്കൂൾവരെ പൊകേണ്ടിയിരുന്നു. എന്റെ അസ്സൈന്മെന്റ് അവളുടെ കയ്യിലാ ....ഇല്ലാതെതേഡ് അവറ് ജനറൽക്ലാസ്സിൽ കയറാൻ പറ്റില്ലാല്ലോ!!!..’
‘ ആപാവത്തിനെകൊണ്ട് രണ്ടു പ്രാവശ്യം എഴുതിക്കതെ നിനക്കതങ്ങു ഫൊട്ടൊസ്റ്റാറ്റ് എടുക്കരുതോ?‘    കമന്റ് പ്രാഞ്ജിയുടെ വകയാ......
       ‘എടാ ഗോപീ നിന്നെപ്പോലെ ഭാഗ്യവാനാരുണ്ടെടാ ? ജനിച്ചപ്പൊഴേ ഭാര്യയായി ഇനി കല്യാണം വേണോടാ അളിയാ?’ ജസ്റ്റിനാണ്.
അവനല്ലേലും ഗോപിയോടസൂയയുണ്ടാകും..അവൻ ഷീനയുടെ പിറകെ നടന്നുതുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്.അവളുണ്ടോ തിരിഞ്ഞുനോക്കുന്നു?
  ഓ.. ഇവരൊക്കെ ആരെന്നു പറയാൻ മറന്നു.എന്റെ ബി. എഡ് ക്ലാസ്സിലെ സുഹ്രുത്തുക്കളായിരുന്നു..ഗോപിയും ഉഷയും കസിൻസ് ആണ്. ഉഷയുടെ അച്ച്ചൻ കുഞ്ഞിലെ മരി ച്ച്പോയിരുന്നു .ഉഷജനിച്ചപ്പോഴെനിശ്ച്ചയിച്ചതാണു ഉഷയുടെയുംഗോപിയുടെയും വിവാഹം.അവരുടെ കുഡുംബത്തിനു സ്വന്തമായിട്ടൊരു സ്ക്കൂളുണ്ട്.അതുകൊണ്ടാണ് രണ്ടാളും  ബി. എഡിനുവന്നത്.....
.ഞങ്ങൾവളരെ അസൂയയോടെയാണ് രണ്ടാളേയും കാണുന്നത് ... സർവസ്വതന്ത്രർ.മിക്കപ്പൊഴുമൊരുമിച്ച് ഒരു ബൈക്കിലാണുവരവ്.......
ഇനി ജസ്റ്റിനും ഷീനയും.ജസ്റ്റിൻ ഷീനയോടുകടുത്തപ്രെമത്തിലാണു കേട്ടോ.. പക്ഷെ ദോഷം പറയരുത്  ഷീനക്ക് പക്ഷപാതം ഒന്നുമില്ലഅവൾക്ക്എല്ലാവരോടും പ്രേമമാണ്.‘അത്രയും സുന്ദരിയായ അവളെ അല്ലെങ്കിലാർക്കാപ്രേമിക്കാൻ തോന്നാത്തെ’ ഇതു രണ്ടുസാംബിളുകൾ മാത്രം. ഇനിയുമുണ്ട് ഒരുപാട് ജോഡികൾ.ഞങ്ങൾകുറച്ച്പേർ( തോന്നിവാസത്തിനു കയ്യും കാലുംവച്ചതുങ്ങൾ എന്നാണ് ഞങ്ങളുടെ ലൈബ്രറിയിലെമതർസുപ്പീരിയർ ഞങ്ങളെകുറിച്ചു പറയാറുള്ളത്.) ഇവർക്കിടയിൽഞണ്ടുകലക്കി നടക്കുന്നു ഉഷയോടും ഗോപിയോടും മാത്രം   ഞങ്ങളുടെ നംബരുകൾ ഫലിക്കില്ല.അവർ അത്രക്കും അടുത്തറിഞ്ഞവരല്ലെ ........!!!!
        അങ്ങനെ ഞങ്ങളുടെ വസന്തകാലം കഴിഞ്ഞു.എക്സാമടുത്തു എല്ലാവരും പരീക്ഷാച്ചൂടിലായി.......  രണ്ടാഴ്ച്ചസ്റ്റഡി ലീവ് കഴിഞ്ഞ് എത്തിയഞങ്ങൾ ആവാർത്തകേട്ട് ഞെട്ടി ത്തരിച്ചുപൊയി. ഉഷ ഉണ്ണിയൊടൊപ്പം(ഉഷയുടെ വീട്ടിലെ ഡ്രൈവർ) ഒളിച്ചോടിപ്പോയി. ..രജിസ്റ്റർമാര്രേജും കഴിഞ്ഞത്രെ....................
  വസന്തങ്ങൾപലതു കഴിഞ്ഞു..ഉഷയുംഗോപിയും ജസ്റ്റിനും ഷീനയും ഒക്കെ മറവിയുടെ കയങ്ങളിലെവിടയോ പൊയിമറഞ്ഞു. അന്ന് റയിൽ വെസ്റ്റേഷനിൽ വച്ച്ആകസ്മികമായിട്ടാണു ജസ്റ്റിനെ ക്കണ്ടത്. വിശേഷങൾചോദിച്ചകൂട്ടത്തിൽ ഭാര്യയെകുറിച്ചുമന്വഷിച്ചു.കുസ്രുതിചിരിയോടെ ജസ്റ്റിൻ പറഞ്ഞു...
                ‘ വൈഫിനെ താനറിയുമായിരിക്കും ടീച്ചർ ആണു കെട്ടൊ....‘
                  ‘  അതെയോ?...എവിടയാ വർക്കുചെയ്യുന്നെ ?‘
   ‘ ഇവിടടുത്തുതന്നെയാ........ആളുമറ്റാരുമല്ലകേട്ടൊ.... ഷീനതന്നയാ അവൾക്ക് ശരിക്കും എന്നെ ഇഷ്ടമായിരുന്നു......’
                    ഒരു നിമിഷം ഞാൻ ജസ്റ്റിനെ നോക്കിമിഴിച്ചുനിന്നു......
                  
       



















14 comments:

  1. ചേച്ചി, പഴയ സുഹൃത്തുക്കളെ കുറേ കാലത്തിനു ശേഷം കാണുന്ന ആ നിമിഷം ശരിക്കും സന്തോഷം നിറഞ്ഞത് തന്നെ. ഇത്തരം അനുഭവങ്ങൾ ഇല്ലാത്തവർ കുറവ് തന്നെ. പോസ്റ്റ് നന്നായി, കുറച്ചൂടെ നന്നാക്കാം. ചില അക്ഷര പിശകുകളെം ഫോർമാറ്റിങ്ങിലും [സ്പെയ്സ് ബിറ്റ്വീൻ വേർഡ്സ്] ശ്രദ്ധിക്കുമല്ലോ. വായിക്കാൻ ഇനിയും തീർച്ചയായും വരും കാണാം.

    ReplyDelete
  2. ഞാൻ കളിക്കുന്നില്ല, പോസ്റ്റ് ഇട്ട വിവരം അറിഞ്ഞില്ലല്ലോ.കമന്റും ഇടുന്നില്ല. :). രസമുണ്ടു വായിക്കാൻ.ഗോപിയുടെ കാര്യം പേരുപോലെയായി. ( ബി.എഡ് ന്റെ പ്രേമങ്ങൾ സാധാരണ വിവാഹത്തിലെത്താറുണ്ടെങ്കിലും ഞാൻ പഠിച്ച ബാച്ചിൽ നിന്നും ഒന്നു പോലും അങ്ങനെയെത്തീല്ല.14 ൽ 12 ജില്ലയും പ്രതിനിധീകരിക്കാൻ ആളുണ്ടായിരുന്നാൽ അങ്ങനെയാകും.!)

    ReplyDelete
  3. പാവം ഗോപി....ഗോപി

    ReplyDelete
  4. സര്‍പ്രൈസുകള്‍ കുറേ കാണാനാകും പിന്നീട്, അല്ലേ :)

    അറിയപ്പെടാത്ത വരകളിലൂടെ ഒന്നു കണ്ണോടിച്ചു, അഭിപ്രായം പറയാന്‍ ആളല്ല :)

    ReplyDelete
  5. വായിച്ച് വന്നപ്പൊ ക്ലൈമാക്സ് പലതും മനസ്സില്‍ വന്നു. പക്ഷേ അവ്ടം വരെയൊന്നും എത്തിയില്ല കഥ. പെട്ടെന്നങ്ങ് അവസാനിച്ചു. ഒരു മെഗാ സീരിയലിനുള്ള വകുപ്പുണ്ടാരുന്നു ;)

    വണ്ടീം ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി.
    (ഉഷക്കൊക്കെ അങ്ങനന്നെ വേണം)

    ReplyDelete
  6. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞവരോട് എനിക്ക് അസൂയയാണ്.എനിക്ക് കിട്ടാത്ത എല്ലാ സൌഭാഗ്യങ്ങളോടും എനിക്കസൂയയാണ്. ജസ്റ്റിനും ഷീനയ്ക്കും എന്റെ ആശംസകള്‍.

    ReplyDelete
  7. ഏതെങ്കിലും ഗോപിയുടെ അനുഭവം കണ്ടിട്ടാവും ഈ " ഗോപി" എന്നാ പ്രയോഗ്രം ഉണ്ടായത്..
    നന്നായി പറഞ്ഞു.

    റ്റെമ്പ്ലട്ടിനോട് ഒരു വിയോജിപ്പ്...കണ്ണ് പിടിക്കുന്നില്ല !
    .മാറ്റിയാല്‍ നന്നായിരുന്നു. .
    (പ്രായമാകുന്ന ഒരു ഗ്രാമീണന്റെ അപേക്ഷയായി കൂട്ടിയാ മതീട്ടോ..)

    ReplyDelete
  8. @ ഹാപ്പി ബാച്ചിലേഴ്സ് :- നിങ്ങളെപ്പൊലെ മെനയും വർക്കത്തുമായിഎഴുതിഎടിറ്റുചെയ്യാനുള്ളക്ഷമയുംസമയവും എനിക്കില്ല.എങ്കിലുംശ്രമിക്കാം.‘വായിക്കാൻ ഇനിയും തീർച്ചയായും വരും’ ...വരണം...
    @ sreee : - ഞാൻ ഇനിയും കളിക്കുന്നു.അടുത്തപോസ്റ്റിട്ടാൽ ആദ്യം sreee യൊടാകും പറയുക.പോരേ?...
    @ ajith & നിശാസുരഭി:‌- സന്ദർശനത്തിനും കമന്റിനും നന്ദി.
    @ ചെറുത്* :- ആഉഷയേയുംഞാൻ ഒരിക്കൽ കണ്ടിരുന്നു. ഗോപിയേയും..ഒക്കെചെർത്ത്മെഗാസീരിയൽ എഴുതാനും വായിക്കാനും നമുക്കെവിടയാസമയം.അല്ലേ...
    @ Reji Puthenpurackal :- ഗൊപിക്കെന്തായാലും കൂട്ടായി എന്നു തൊന്നുന്നു.‘ജസ്റ്റിനും ഷീനയ്ക്കുംഉള്ളആശംസകൽ’ ഇനി കണുംബോൾകൈമാറാം...
    @ Villagemaan:- ശരിയാണ്.ഗൊപി ശരിയായപേരല്ല.റ്റെബ്ലേറ്റ് മാറ്റുന്നു.........

    ReplyDelete
  9. സത്യായ്ട്ടും..ഒരുപാടുകാലം പിറകോട്ടു പോയീ ഞാന്‍..!!(കൊണ്ടുപോയീന്നു പറഞ്ഞാ മതീല്ലോ..!)

    കുറെയേറെ പറയാനുണ്ടായിരുന്നിട്ടും കഥ പെട്ടന്നു തീര്‍ത്തപോലെ...!!
    നനായിട്ടുണ്ട്ട്ടോ..ആശംസകള്‍..!!

    പഴയ ഒരുകൂട്ടുകാരിയെക്കണ്ട അനുഭവം ഓര്‍ത്തുപോകുന്നു
    http://pularipoov.blogspot.com/2010/12/blog-post.html

    ReplyDelete
  10. പഞ്ചമി,

    ആദ്യമേ ഒരു കാര്യം ചോദിക്കട്ടെ. മനോഹരമായ ഒരു ഗാനം കേള്‍പ്പിച്ച് വായനയില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണോ ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശ്യം? വാര്‍ത്തിങ്കള്‍.. എന്ന ഗാനത്തിന്റെ മാധുര്യത്തില്‍ പലപ്പോഴും പോസ്റ്റ് വായന വല്ലാതെ മുറിഞ്ഞു പോകുന്നു. പ്ലീസ്... എഴുതിയത് വായിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ ബ്ലോഗില്‍ നിന്നും ഈ ഗാനം ഒഴിവാക്കു.. എന്നിട്ട് ഗാനങ്ങള്‍ക്കായി മറ്റൊരു ബ്ലോഗ് തന്നെ തുടങ്ങിക്കോളു.. അതാവുമ്പോള്‍ കുഴപ്പമില്ല. ഇത് പലപ്പോഴും പോസ്റ്റില്‍ നിന്നും മനസ്സ് പാട്ടിനൊപ്പം പോകുന്നു. കഷ്ടപ്പെട്ടാണ് വായന പൂര്‍ത്തിയാക്കിയതെന്ന് തുറന്ന് പറയുമ്പോള്‍ മറ്റൊന്നും തോന്നരുത്.

    പോസ്റ്റിനെ കുറിച്ച്. പഴയ കാലത്തെ ഓര്‍മകളുടെ അയവിറക്കല്‍ എങ്കില്‍ കൂടെ അതില്‍ അല്പം കൂടെ എന്തെങ്കിലും കൊണ്ടുവരാമായിരുന്നു. ചെറുത് സൂചിപ്പിച്ച പോലെ പെട്ടന്നങ്ങ് അവസാനിപ്പിച്ച് കളഞ്ഞോ എന്നൊരു തോന്നല്‍. എഴുതുക. ഇനിയും. മുകളില്‍ സൂചിപ്പിച്ചതൊന്നും പോസ്റ്റിലെ നല്ല വശങ്ങള്‍ കാണാതെയല്ല എന്നും നല്ല വശങ്ങളെ അംഗീകരിച്ച് കൊണ്ട് തന്നെ മറ്റുള്ളവര്‍ ആരും സൂചിപ്പിച്ച് കാണാതിരുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചു എന്നേ ഉള്ളു എന്നും പറയട്ടെ.

    ReplyDelete
  11. അയ്യോ.. പഞ്ചമി ക്ഷമിക്കുക. പഞ്ചമിയുടെ ബ്ലോഗില്‍ നിന്നായിരുന്നില്ല ആ ഗാനശകലം എന്ന് പിന്നീടാണ് മനസ്സിലായത്. മറ്റൊരു ബ്ലോഗ് കൂടെ വായനക്കായി തുറന്ന് മിനിമൈസ് ചെയ്തിട്ടിരുന്നു. എന്തുകൊണ്ടോ അതില്‍ നിന്നും വന്നിരുന്നതാണ് ആ ഗാനം എന്ന് മനസ്സിലായില്ല..:-( ഇപ്പോള്‍ വീണ്ടും പോസ്റ്റ് വായിച്ചൂട്ടോ... സോറി.. എന്റെ തെറ്റിന് പഞ്ചമിയെ പഴിചാരിയതില്‍ മാപ്പ് ചോദിക്കുന്നു.

    ReplyDelete
  12. അധ്യാപകര്‍ തമ്മിലുള്ള പ്രണയം മിക്കവാറും 'ഗോപി'ആകാറാണല്ലോ പതിവ്!
    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..
    എന്നിട്ട് അത് ഇടയ്ക്കു അയവിറക്കാല്ലോ..
    ആശംസകള്‍

    ReplyDelete
  13. ഇത് പൂട്ടികെട്ട്യാ? ഏഹ്

    ReplyDelete
  14. നന്നായിട്ടുണ്ട് , അധ്യാപന ജീവിതം എഴുതണം . അനുഭവങ്ങൾ പങ്കു വയ്കാനുള്ളതാണ്

    ReplyDelete