Monday, May 9, 2011

കണ്ടവർ കേട്ടവർ 2

  
 ബി. എഡും ചില പ്രേമങ്ങളും

     “സുഷമെ ഉഷയെ കണ്ടൊ ?...”
      “ഇല്ലല്ലോ ഗോപി..നിങ്ങൾ രണ്ടാളും ഇന്ന് ഒന്നിച്ചല്ലെ വന്നത്?”
     ‘ അല്ല അവളും അമ്മയും ഉണ്ണിയോടൊപ്പം രാവിലെ പോന്നിരുന്നു.എനിക്കുസ്കൂൾവരെ പൊകേണ്ടിയിരുന്നു. എന്റെ അസ്സൈന്മെന്റ് അവളുടെ കയ്യിലാ ....ഇല്ലാതെതേഡ് അവറ് ജനറൽക്ലാസ്സിൽ കയറാൻ പറ്റില്ലാല്ലോ!!!..’
‘ ആപാവത്തിനെകൊണ്ട് രണ്ടു പ്രാവശ്യം എഴുതിക്കതെ നിനക്കതങ്ങു ഫൊട്ടൊസ്റ്റാറ്റ് എടുക്കരുതോ?‘    കമന്റ് പ്രാഞ്ജിയുടെ വകയാ......
       ‘എടാ ഗോപീ നിന്നെപ്പോലെ ഭാഗ്യവാനാരുണ്ടെടാ ? ജനിച്ചപ്പൊഴേ ഭാര്യയായി ഇനി കല്യാണം വേണോടാ അളിയാ?’ ജസ്റ്റിനാണ്.
അവനല്ലേലും ഗോപിയോടസൂയയുണ്ടാകും..അവൻ ഷീനയുടെ പിറകെ നടന്നുതുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്.അവളുണ്ടോ തിരിഞ്ഞുനോക്കുന്നു?
  ഓ.. ഇവരൊക്കെ ആരെന്നു പറയാൻ മറന്നു.എന്റെ ബി. എഡ് ക്ലാസ്സിലെ സുഹ്രുത്തുക്കളായിരുന്നു..ഗോപിയും ഉഷയും കസിൻസ് ആണ്. ഉഷയുടെ അച്ച്ചൻ കുഞ്ഞിലെ മരി ച്ച്പോയിരുന്നു .ഉഷജനിച്ചപ്പോഴെനിശ്ച്ചയിച്ചതാണു ഉഷയുടെയുംഗോപിയുടെയും വിവാഹം.അവരുടെ കുഡുംബത്തിനു സ്വന്തമായിട്ടൊരു സ്ക്കൂളുണ്ട്.അതുകൊണ്ടാണ് രണ്ടാളും  ബി. എഡിനുവന്നത്.....
.ഞങ്ങൾവളരെ അസൂയയോടെയാണ് രണ്ടാളേയും കാണുന്നത് ... സർവസ്വതന്ത്രർ.മിക്കപ്പൊഴുമൊരുമിച്ച് ഒരു ബൈക്കിലാണുവരവ്.......
ഇനി ജസ്റ്റിനും ഷീനയും.ജസ്റ്റിൻ ഷീനയോടുകടുത്തപ്രെമത്തിലാണു കേട്ടോ.. പക്ഷെ ദോഷം പറയരുത്  ഷീനക്ക് പക്ഷപാതം ഒന്നുമില്ലഅവൾക്ക്എല്ലാവരോടും പ്രേമമാണ്.‘അത്രയും സുന്ദരിയായ അവളെ അല്ലെങ്കിലാർക്കാപ്രേമിക്കാൻ തോന്നാത്തെ’ ഇതു രണ്ടുസാംബിളുകൾ മാത്രം. ഇനിയുമുണ്ട് ഒരുപാട് ജോഡികൾ.ഞങ്ങൾകുറച്ച്പേർ( തോന്നിവാസത്തിനു കയ്യും കാലുംവച്ചതുങ്ങൾ എന്നാണ് ഞങ്ങളുടെ ലൈബ്രറിയിലെമതർസുപ്പീരിയർ ഞങ്ങളെകുറിച്ചു പറയാറുള്ളത്.) ഇവർക്കിടയിൽഞണ്ടുകലക്കി നടക്കുന്നു ഉഷയോടും ഗോപിയോടും മാത്രം   ഞങ്ങളുടെ നംബരുകൾ ഫലിക്കില്ല.അവർ അത്രക്കും അടുത്തറിഞ്ഞവരല്ലെ ........!!!!
        അങ്ങനെ ഞങ്ങളുടെ വസന്തകാലം കഴിഞ്ഞു.എക്സാമടുത്തു എല്ലാവരും പരീക്ഷാച്ചൂടിലായി.......  രണ്ടാഴ്ച്ചസ്റ്റഡി ലീവ് കഴിഞ്ഞ് എത്തിയഞങ്ങൾ ആവാർത്തകേട്ട് ഞെട്ടി ത്തരിച്ചുപൊയി. ഉഷ ഉണ്ണിയൊടൊപ്പം(ഉഷയുടെ വീട്ടിലെ ഡ്രൈവർ) ഒളിച്ചോടിപ്പോയി. ..രജിസ്റ്റർമാര്രേജും കഴിഞ്ഞത്രെ....................
  വസന്തങ്ങൾപലതു കഴിഞ്ഞു..ഉഷയുംഗോപിയും ജസ്റ്റിനും ഷീനയും ഒക്കെ മറവിയുടെ കയങ്ങളിലെവിടയോ പൊയിമറഞ്ഞു. അന്ന് റയിൽ വെസ്റ്റേഷനിൽ വച്ച്ആകസ്മികമായിട്ടാണു ജസ്റ്റിനെ ക്കണ്ടത്. വിശേഷങൾചോദിച്ചകൂട്ടത്തിൽ ഭാര്യയെകുറിച്ചുമന്വഷിച്ചു.കുസ്രുതിചിരിയോടെ ജസ്റ്റിൻ പറഞ്ഞു...
                ‘ വൈഫിനെ താനറിയുമായിരിക്കും ടീച്ചർ ആണു കെട്ടൊ....‘
                  ‘  അതെയോ?...എവിടയാ വർക്കുചെയ്യുന്നെ ?‘
   ‘ ഇവിടടുത്തുതന്നെയാ........ആളുമറ്റാരുമല്ലകേട്ടൊ.... ഷീനതന്നയാ അവൾക്ക് ശരിക്കും എന്നെ ഇഷ്ടമായിരുന്നു......’
                    ഒരു നിമിഷം ഞാൻ ജസ്റ്റിനെ നോക്കിമിഴിച്ചുനിന്നു......