Sunday, February 6, 2011

കണ്ടവര്‍ കേട്ടവര്‍ 1

പപ്പു സ്വാമിയും മാടസ്വാമിയും ........

        ഇവര്‍ കഥയിലെ കഥാ പാത്രങ്ങള്‍ അല്ല .ഞങ്ങളുടെ നാട്ടിലെ പ്രമുഖരായ രണ്ടു കള്ളന്മാര്‍ .
പഴയനാട്ടിന്‍പുറത്തെ പാവം കള്ളന്മാര്‍ .മോഷ്ടിക്കുക വാഴക്കുല ,തേങ്ങ ,കോഴി ,കപ്പ ....തുടങ്ങി ചില്ലറ സാധനങ്ങള്‍ മാത്രം .ഒരിക്കല്‍ പരമുപിള്ള യുടെ ഒരു വാഴക്കുല മോഷണം പോയി .ഒന്നാന്തിരം ഒരു നേന്ത്രക്കുല !!! പിള്ള നെഞ്ചത്തടിച്ചു നിലവിളിച്ചു .
    ''എന്റെ പറമ്പീന്ന് വാഴക്കുല കട്ടവന്‍ ആരായാലും അവന്റതലേ ഇടിത്തീ വീഴണേ സ്വാമീ ... ''.
   കണ്ടവരോടൊക്കെ  'കണ്ടകടചാണ്ടി '( പരമു പിള്ളയുടെ പെണ്ണുമ്പിള്ള ... ലോക്കല്‍ ചാനല്‍ വാര്‍ത്ത ക്കാരി  യാണേ .....)പറഞ്ഞു
   ''ഇമ്മാതിരി പണിയൊക്കെ വേറെ ആരുചെയ്യാനാ ...ഇതു പപ്പുവും മാടനും തന്നെ .പപ്പുക്കാള്‍ രാവിലെ ചന്തയ്ക്കു മാടസ്വാമിയെ തലയില്‍ ഒരു ഒത്ത കുലയുമായി കാണേംചെയ്തു !''
പോരേപൂരം പരമുപിള്ള  ഓടി അലച്ച്  ' നെല്ലി പറമ്പില്‍വലിയചാന്നാരുടെ' അരികില്‍ പരാതിയുമായി എത്തി .കൂട്ടത്തില്‍ പപ്പു-മാടന്‍ മാരുടെ മോഷണം കൊണ്ട് പൊറുതിമുട്ടിയ ഒരു കൂട്ടം നാട്ടുകാരും .വിവരം കേട്ടചാന്നാര്‍ വാറണ്ട് പുറപ്പെടുവിച്ചു .
     "ഇന്ന് അന്തിക്ക് പൂജകഴിയുമ്പോള്‍ രണ്ടിനെയും നെല്ലി പറമ്പില്‍അമ്പല ത്തിന്റെ ആല്‍ത്തറയില്‍ പിടിച്ചുകെട്ടി കൊണ്ടുവരണം.''
               അങ്ങനെവിചാരണ ക്കായി രണ്ടിനെയും പൊതുജനം പിടിച്ചുകെട്ടി കൊണ്ടുവന്നു
           വലിയചാന്നാര്‍ :- ''പപ്പുവാണോ ?മാടനാണോ ? ആരാടാകുലകട്ടത്? ''
           പപ്പുസ്വാമി യും മാടസ്വാമിയും ഒരുമിച്ച് ഒരേ സ്വരത്തില്‍    :- ''ഞങ്ങള്‍  പരമുള്ള യുടെ കുല കട്ടിട്ടില്ല  ''
           വലിയചാന്നാര്‍ :- ''മാതെരെ ..സ്വാമിയുടെ വിളക്ക്‌ ഒന്നിംഗ്എടുത്തേക്ക് .ഇവര്‍ സ്വാമിയെ തൊട്ടു സത്യം ചെയ്യട്ടെ ....'' 
               വിളക്കുമായി മാതെര്‍ എത്തി                  
         ആദ്യം പപ്പുസ്വാമി :- നെല്ലി പറമ്പ് ശ്രീ കൃഷ്ണ സ്വാമി യാണേ സത്യം ..ഞാന്‍ പരമു പിള്ളയുടെ വാഴ ക്കുല വെട്ടിയിട്ടില്ല ''.പപ്പു സ്വാമി വിളക്കില്‍ തൊട്ടു സത്യം ചെയ്തു .
        അടുത്തതായി മാടസ്വാമി :- നെല്ലി പറമ്പ് ശ്രീ കൃഷ്ണ സ്വാമി യാണേ  സത്യം ...ഞാന്‍ പരമുപിള്ളയുടെ കുല കട്ടുകൊണ്ടു പോയിട്ടില്ല ''
      നാട്ടുകാര്‍ ഒന്നാകെ വാപൊളിച്ചു .....അവര്‍ പരസ്പരം പിറുപിറുത്തു
       സ്വാമീ ...നെല്ലി പറമ്പില്‍ ഇനിയും ഒരു കള്ളനോ ..........
      അവര്‍ പുതിയ കള്ളന്‍ ആരെന്നു ചിന്തിച്ചു കൊണ്ട് പിരിഞ്ഞു പോയി .

....................................................................................................................................

         അടുത്തനാള്‍  വൈകി ട്ട്  പപ്പു ചാന്നാരുടെ പീടികയുടെ മുന്നിലെ വരിക്കപ്ലാവിന്‍ ചുവട്ടിലെ സ്ഥിരംവേദിയില്‍പുതിയ കള്ളനെ കുറിച്ചുള്ള ചര്‍ച്ചകളുമായി നാടുകാരെത്തി .അവറാന്‍ മുതലാളി ,കാളവണ്ടി അച്ചായന്‍ , കാട്ടുപോന്നന്‍ ,വേലാണ്ടി ,മാതെരു സ്വാമി എന്നിവരും  കൂട്ടത്തില്‍ പപ്പുവും മാടനും  .
     പപ്പുചാന്നാര്‍ :-  എന്നാലും നമ്മുടെ നാട്ടിലെ പുതിയ കള്ളന്‍ ആരായിരിക്കും ?
     കാട്ടുപോന്നന്‍ :- യേനിന്നലെ അമ്ബ്രാനോട് പറഞ്ഞില്ലേ കരി കറുത്ത തടിയനെ കണ്ടെന്ന്.
      വേലാണ്ടി  :-  ഞാനും വെളിക്കിരിക്കാന്‍ പോയപ്പം ഒരുത്തനെ കണ്ടു ...തടിയന്‍ തന്നെ .    അവനെ തന്നെ  യാകും പൊന്നനും കണ്ടത് .
ഊഹാപോഹങ്ങള്‍ പലതും കഴിഞ്ഞു .ഒടുവില്‍ പപ്പുചാന്നാര്‍ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് ഇങ്ങനെ  പറഞ്ഞു .
     ''  പപ്പുവും മാടനും ഇനി പണി വേറെ പഠിക്കട്ടെ ''
അപ്പോള്‍ പപ്പുവും മാടനും ഒരുമിച്ച് :- പപ്പു ചാന്നാരെ പണി ചെയ്യാന്‍ വേറെ ആളെ നോക്കിക്കോ
കുല കട്ടതെ  ഞങ്ങളാ ...ഞങ്ങളുടെ സത്യം ഇങ്ങനയാ .......
പപ്പു ;-.കുല വെട്ടിയതെ മാടനാ .....
മാടന്‍ :-   കൊണ്ടു പോയതെ  പപ്പുവാ . .......!!!!!
                പപ്പുവിനെയും മാടനെയും നോക്കി ജനം വാപൊളിച്ചു .............    


                                                  ****************************

14 comments:

 1. അപ്പോൾ പടം നിർത്തി കഥയിലേക്കു തിരിഞ്ഞോ? കഥപാത്രങ്ങൾക്കു ജീവിച്ചിരികുന്നവരോ മരിച്ചുപോയവരോ ആയി ബന്ധമില്ല എന്നെഴുതി കണ്ടിട്ടുണ്ട്.ഇതു കൊള്ളാം. കൌതുകമുണ്ടാക്കുന്ന രണ്ടു കഥാപാത്രങ്ങൾ.നിഷ്കളങ്കരായ കള്ളന്മാർ.നന്നായി.

  ReplyDelete
 2. നല്ലൊരു കുട്ടികഥ.
  എഴുതാൻ കഴിവുണ്ട്‌,നല്ല വിഷയങ്ങൾ കണ്ടുപിടിക്കൂ.

  ReplyDelete
 3. ശ്രീ: എനിക്കുചുറ്റുംജീവിച്ചിരുന്നവരെയും,ജീവിക്കുന്നവരെയുംകുറിച്ചെഴുതാനുള്ളഒരുചെറിയസംരംഭം ആണു കേട്ടൊ....


  nikukechery ; എന്റാശാനേ..ഇതുകുട്ടിക്കഥ അല്ല .സത്യം...പച്ചയായസത്യം..കഥയാക്കി ‘കൊച്ചാ‘ക്കാതെ, ഇനിയും കഥാപാത്രങ്ങൾ അരങ്ങത്ത് വരാനിരിക്കുന്നതെയുള്ളു

  ReplyDelete
 4. "" ഇവര്‍ കഥയിലെ കഥാ പാത്രങ്ങള്‍ അല്ല .ഞങ്ങളുടെ നാട്ടിലെ പ്രമുഖരായ രണ്ടു കള്ളന്മാര്‍""

  അപ്പോള്‍ കള്ളന്മാരുടെ കഥയാണല്ലേ പറയാന്‍ പോകുന്നത്. ഇപ്പോള്‍ പത്രമാധ്യമം നിറയെ കള്ളന്മാരുടെ കഥയാണ് വായിക്കാനാകുന്നത്. അതിനാല്‍ ഞാന്‍ പഞ്ചമിയുടെ കഥ വാ‍യിച്ചിട്ടില്ല.

  പിന്നീട് വായിച്ച് എന്തെങ്കിലും കുത്തിക്കുറിക്കാം. പിന്നെ എനിക്ക് ടീച്ചര്‍മാരെ ഇഷ്ടമാണ്. എന്റെ ചേച്ചിയും ഒരു ടീച്ചറായിരുന്നു.

  ഞാന്‍ എന്റെ ചേച്ചിയെപറ്റി എന്റെ ബ്ലൊഗിലുടനീളം എഴുതാറുണ്ട്.

  ReplyDelete
 5. ബ്ലോഗില്‍ ഞാന്‍ പുതിയ ആളാണ്‌ അധികം ഫോളോ വേഴ്സ്ഇല്ല. എങ്കിലുംകമന്റ്‌ ഇട്ടതിനു നന്ദി.

  ReplyDelete
 6. J .P:..
  ബ്ലോഗില്‍ ഞാന്‍ പുതിയ ആളാണ്‌ അധികം ഫോളോ വേഴ്സ്ഇല്ല. എങ്കിലുംകമന്റ്‌ ഇട്ടതിനു നന്ദി.

  ReplyDelete
 7. തസ്കര വീരന്മാര്‍.
  ഇവരുടെ {കു}ബുദ്ധി തന്നെയാണ് അവരെ രക്ഷിച്ചത്‌.

  ReplyDelete
 8. കള്ളന്മാരുടെ സത്യം ചെയ്യല്‍ കണ്ടപ്പോള്‍ തന്നെ കള്ളമനസ്സുള്ള എന്റെ മനസ്സില്‍ ലഡുപൊട്ടി!!
  ആശംസകള്‍

  ReplyDelete
 9. കള്ളന്മാരുടെ കഥ..
  നന്നായിരിക്കുന്നു!!
  ആശംസകള്‍!!

  ReplyDelete
 10. അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍: മുഴുക്കള്ളനെവിടെ?

  ReplyDelete
 11. കൊള്ളാം.നന്നായിരിക്കുന്നു.

  ReplyDelete
 12. ഒരു നാടൻ സംഭവം കണ്ട അനുഭവം.വളരെ നന്നായി.

  ReplyDelete
 13. നന്നായിട്ടുണ്ട് ആശംസകള്‍....!!!

  ReplyDelete