Monday, May 9, 2011

കണ്ടവർ കേട്ടവർ 2

  
 ബി. എഡും ചില പ്രേമങ്ങളും

     “സുഷമെ ഉഷയെ കണ്ടൊ ?...”
      “ഇല്ലല്ലോ ഗോപി..നിങ്ങൾ രണ്ടാളും ഇന്ന് ഒന്നിച്ചല്ലെ വന്നത്?”
     ‘ അല്ല അവളും അമ്മയും ഉണ്ണിയോടൊപ്പം രാവിലെ പോന്നിരുന്നു.എനിക്കുസ്കൂൾവരെ പൊകേണ്ടിയിരുന്നു. എന്റെ അസ്സൈന്മെന്റ് അവളുടെ കയ്യിലാ ....ഇല്ലാതെതേഡ് അവറ് ജനറൽക്ലാസ്സിൽ കയറാൻ പറ്റില്ലാല്ലോ!!!..’
‘ ആപാവത്തിനെകൊണ്ട് രണ്ടു പ്രാവശ്യം എഴുതിക്കതെ നിനക്കതങ്ങു ഫൊട്ടൊസ്റ്റാറ്റ് എടുക്കരുതോ?‘    കമന്റ് പ്രാഞ്ജിയുടെ വകയാ......
       ‘എടാ ഗോപീ നിന്നെപ്പോലെ ഭാഗ്യവാനാരുണ്ടെടാ ? ജനിച്ചപ്പൊഴേ ഭാര്യയായി ഇനി കല്യാണം വേണോടാ അളിയാ?’ ജസ്റ്റിനാണ്.
അവനല്ലേലും ഗോപിയോടസൂയയുണ്ടാകും..അവൻ ഷീനയുടെ പിറകെ നടന്നുതുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ട്.അവളുണ്ടോ തിരിഞ്ഞുനോക്കുന്നു?
  ഓ.. ഇവരൊക്കെ ആരെന്നു പറയാൻ മറന്നു.എന്റെ ബി. എഡ് ക്ലാസ്സിലെ സുഹ്രുത്തുക്കളായിരുന്നു..ഗോപിയും ഉഷയും കസിൻസ് ആണ്. ഉഷയുടെ അച്ച്ചൻ കുഞ്ഞിലെ മരി ച്ച്പോയിരുന്നു .ഉഷജനിച്ചപ്പോഴെനിശ്ച്ചയിച്ചതാണു ഉഷയുടെയുംഗോപിയുടെയും വിവാഹം.അവരുടെ കുഡുംബത്തിനു സ്വന്തമായിട്ടൊരു സ്ക്കൂളുണ്ട്.അതുകൊണ്ടാണ് രണ്ടാളും  ബി. എഡിനുവന്നത്.....
.ഞങ്ങൾവളരെ അസൂയയോടെയാണ് രണ്ടാളേയും കാണുന്നത് ... സർവസ്വതന്ത്രർ.മിക്കപ്പൊഴുമൊരുമിച്ച് ഒരു ബൈക്കിലാണുവരവ്.......
ഇനി ജസ്റ്റിനും ഷീനയും.ജസ്റ്റിൻ ഷീനയോടുകടുത്തപ്രെമത്തിലാണു കേട്ടോ.. പക്ഷെ ദോഷം പറയരുത്  ഷീനക്ക് പക്ഷപാതം ഒന്നുമില്ലഅവൾക്ക്എല്ലാവരോടും പ്രേമമാണ്.‘അത്രയും സുന്ദരിയായ അവളെ അല്ലെങ്കിലാർക്കാപ്രേമിക്കാൻ തോന്നാത്തെ’ ഇതു രണ്ടുസാംബിളുകൾ മാത്രം. ഇനിയുമുണ്ട് ഒരുപാട് ജോഡികൾ.ഞങ്ങൾകുറച്ച്പേർ( തോന്നിവാസത്തിനു കയ്യും കാലുംവച്ചതുങ്ങൾ എന്നാണ് ഞങ്ങളുടെ ലൈബ്രറിയിലെമതർസുപ്പീരിയർ ഞങ്ങളെകുറിച്ചു പറയാറുള്ളത്.) ഇവർക്കിടയിൽഞണ്ടുകലക്കി നടക്കുന്നു ഉഷയോടും ഗോപിയോടും മാത്രം   ഞങ്ങളുടെ നംബരുകൾ ഫലിക്കില്ല.അവർ അത്രക്കും അടുത്തറിഞ്ഞവരല്ലെ ........!!!!
        അങ്ങനെ ഞങ്ങളുടെ വസന്തകാലം കഴിഞ്ഞു.എക്സാമടുത്തു എല്ലാവരും പരീക്ഷാച്ചൂടിലായി.......  രണ്ടാഴ്ച്ചസ്റ്റഡി ലീവ് കഴിഞ്ഞ് എത്തിയഞങ്ങൾ ആവാർത്തകേട്ട് ഞെട്ടി ത്തരിച്ചുപൊയി. ഉഷ ഉണ്ണിയൊടൊപ്പം(ഉഷയുടെ വീട്ടിലെ ഡ്രൈവർ) ഒളിച്ചോടിപ്പോയി. ..രജിസ്റ്റർമാര്രേജും കഴിഞ്ഞത്രെ....................
  വസന്തങ്ങൾപലതു കഴിഞ്ഞു..ഉഷയുംഗോപിയും ജസ്റ്റിനും ഷീനയും ഒക്കെ മറവിയുടെ കയങ്ങളിലെവിടയോ പൊയിമറഞ്ഞു. അന്ന് റയിൽ വെസ്റ്റേഷനിൽ വച്ച്ആകസ്മികമായിട്ടാണു ജസ്റ്റിനെ ക്കണ്ടത്. വിശേഷങൾചോദിച്ചകൂട്ടത്തിൽ ഭാര്യയെകുറിച്ചുമന്വഷിച്ചു.കുസ്രുതിചിരിയോടെ ജസ്റ്റിൻ പറഞ്ഞു...
                ‘ വൈഫിനെ താനറിയുമായിരിക്കും ടീച്ചർ ആണു കെട്ടൊ....‘
                  ‘  അതെയോ?...എവിടയാ വർക്കുചെയ്യുന്നെ ?‘
   ‘ ഇവിടടുത്തുതന്നെയാ........ആളുമറ്റാരുമല്ലകേട്ടൊ.... ഷീനതന്നയാ അവൾക്ക് ശരിക്കും എന്നെ ഇഷ്ടമായിരുന്നു......’
                    ഒരു നിമിഷം ഞാൻ ജസ്റ്റിനെ നോക്കിമിഴിച്ചുനിന്നു......
                  
       



















Sunday, February 6, 2011

കണ്ടവര്‍ കേട്ടവര്‍ 1

പപ്പു സ്വാമിയും മാടസ്വാമിയും ........

        ഇവര്‍ കഥയിലെ കഥാ പാത്രങ്ങള്‍ അല്ല .ഞങ്ങളുടെ നാട്ടിലെ പ്രമുഖരായ രണ്ടു കള്ളന്മാര്‍ .
പഴയനാട്ടിന്‍പുറത്തെ പാവം കള്ളന്മാര്‍ .മോഷ്ടിക്കുക വാഴക്കുല ,തേങ്ങ ,കോഴി ,കപ്പ ....തുടങ്ങി ചില്ലറ സാധനങ്ങള്‍ മാത്രം .ഒരിക്കല്‍ പരമുപിള്ള യുടെ ഒരു വാഴക്കുല മോഷണം പോയി .ഒന്നാന്തിരം ഒരു നേന്ത്രക്കുല !!! പിള്ള നെഞ്ചത്തടിച്ചു നിലവിളിച്ചു .
    ''എന്റെ പറമ്പീന്ന് വാഴക്കുല കട്ടവന്‍ ആരായാലും അവന്റതലേ ഇടിത്തീ വീഴണേ സ്വാമീ ... ''.
   കണ്ടവരോടൊക്കെ  'കണ്ടകടചാണ്ടി '( പരമു പിള്ളയുടെ പെണ്ണുമ്പിള്ള ... ലോക്കല്‍ ചാനല്‍ വാര്‍ത്ത ക്കാരി  യാണേ .....)പറഞ്ഞു
   ''ഇമ്മാതിരി പണിയൊക്കെ വേറെ ആരുചെയ്യാനാ ...ഇതു പപ്പുവും മാടനും തന്നെ .പപ്പുക്കാള്‍ രാവിലെ ചന്തയ്ക്കു മാടസ്വാമിയെ തലയില്‍ ഒരു ഒത്ത കുലയുമായി കാണേംചെയ്തു !''
പോരേപൂരം പരമുപിള്ള  ഓടി അലച്ച്  ' നെല്ലി പറമ്പില്‍വലിയചാന്നാരുടെ' അരികില്‍ പരാതിയുമായി എത്തി .കൂട്ടത്തില്‍ പപ്പു-മാടന്‍ മാരുടെ മോഷണം കൊണ്ട് പൊറുതിമുട്ടിയ ഒരു കൂട്ടം നാട്ടുകാരും .വിവരം കേട്ടചാന്നാര്‍ വാറണ്ട് പുറപ്പെടുവിച്ചു .
     "ഇന്ന് അന്തിക്ക് പൂജകഴിയുമ്പോള്‍ രണ്ടിനെയും നെല്ലി പറമ്പില്‍അമ്പല ത്തിന്റെ ആല്‍ത്തറയില്‍ പിടിച്ചുകെട്ടി കൊണ്ടുവരണം.''
               അങ്ങനെവിചാരണ ക്കായി രണ്ടിനെയും പൊതുജനം പിടിച്ചുകെട്ടി കൊണ്ടുവന്നു
           വലിയചാന്നാര്‍ :- ''പപ്പുവാണോ ?മാടനാണോ ? ആരാടാകുലകട്ടത്? ''
           പപ്പുസ്വാമി യും മാടസ്വാമിയും ഒരുമിച്ച് ഒരേ സ്വരത്തില്‍    :- ''ഞങ്ങള്‍  പരമുള്ള യുടെ കുല കട്ടിട്ടില്ല  ''
           വലിയചാന്നാര്‍ :- ''മാതെരെ ..സ്വാമിയുടെ വിളക്ക്‌ ഒന്നിംഗ്എടുത്തേക്ക് .ഇവര്‍ സ്വാമിയെ തൊട്ടു സത്യം ചെയ്യട്ടെ ....'' 
               വിളക്കുമായി മാതെര്‍ എത്തി                  
         ആദ്യം പപ്പുസ്വാമി :- നെല്ലി പറമ്പ് ശ്രീ കൃഷ്ണ സ്വാമി യാണേ സത്യം ..ഞാന്‍ പരമു പിള്ളയുടെ വാഴ ക്കുല വെട്ടിയിട്ടില്ല ''.പപ്പു സ്വാമി വിളക്കില്‍ തൊട്ടു സത്യം ചെയ്തു .
        അടുത്തതായി മാടസ്വാമി :- നെല്ലി പറമ്പ് ശ്രീ കൃഷ്ണ സ്വാമി യാണേ  സത്യം ...ഞാന്‍ പരമുപിള്ളയുടെ കുല കട്ടുകൊണ്ടു പോയിട്ടില്ല ''
      നാട്ടുകാര്‍ ഒന്നാകെ വാപൊളിച്ചു .....അവര്‍ പരസ്പരം പിറുപിറുത്തു
       സ്വാമീ ...നെല്ലി പറമ്പില്‍ ഇനിയും ഒരു കള്ളനോ ..........
      അവര്‍ പുതിയ കള്ളന്‍ ആരെന്നു ചിന്തിച്ചു കൊണ്ട് പിരിഞ്ഞു പോയി .

....................................................................................................................................

         അടുത്തനാള്‍  വൈകി ട്ട്  പപ്പു ചാന്നാരുടെ പീടികയുടെ മുന്നിലെ വരിക്കപ്ലാവിന്‍ ചുവട്ടിലെ സ്ഥിരംവേദിയില്‍പുതിയ കള്ളനെ കുറിച്ചുള്ള ചര്‍ച്ചകളുമായി നാടുകാരെത്തി .അവറാന്‍ മുതലാളി ,കാളവണ്ടി അച്ചായന്‍ , കാട്ടുപോന്നന്‍ ,വേലാണ്ടി ,മാതെരു സ്വാമി എന്നിവരും  കൂട്ടത്തില്‍ പപ്പുവും മാടനും  .
     പപ്പുചാന്നാര്‍ :-  എന്നാലും നമ്മുടെ നാട്ടിലെ പുതിയ കള്ളന്‍ ആരായിരിക്കും ?
     കാട്ടുപോന്നന്‍ :- യേനിന്നലെ അമ്ബ്രാനോട് പറഞ്ഞില്ലേ കരി കറുത്ത തടിയനെ കണ്ടെന്ന്.
      വേലാണ്ടി  :-  ഞാനും വെളിക്കിരിക്കാന്‍ പോയപ്പം ഒരുത്തനെ കണ്ടു ...തടിയന്‍ തന്നെ .    അവനെ തന്നെ  യാകും പൊന്നനും കണ്ടത് .
ഊഹാപോഹങ്ങള്‍ പലതും കഴിഞ്ഞു .ഒടുവില്‍ പപ്പുചാന്നാര്‍ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് ഇങ്ങനെ  പറഞ്ഞു .
     ''  പപ്പുവും മാടനും ഇനി പണി വേറെ പഠിക്കട്ടെ ''
അപ്പോള്‍ പപ്പുവും മാടനും ഒരുമിച്ച് :- പപ്പു ചാന്നാരെ പണി ചെയ്യാന്‍ വേറെ ആളെ നോക്കിക്കോ
കുല കട്ടതെ  ഞങ്ങളാ ...ഞങ്ങളുടെ സത്യം ഇങ്ങനയാ .......
പപ്പു ;-.കുല വെട്ടിയതെ മാടനാ .....
മാടന്‍ :-   കൊണ്ടു പോയതെ  പപ്പുവാ . .......!!!!!
                പപ്പുവിനെയും മാടനെയും നോക്കി ജനം വാപൊളിച്ചു .............    


                                                  ****************************

Thursday, December 16, 2010

മരിക്കാത്ത ഓര്‍മ്മകള്‍


                                                                         ചിത്രം 1

                                                                          ചിത്രം 2

                                                                            ചിത്രം 3
എന്തെങ്കിലും എഴുതാം എന്ന് കരുതി തുടങ്ങിയതാണ്
മൂഡ്‌ കിട്ടിയില്ല
ഞാന്‍ ഒരാളെ പരിചയപ്പെടുത്തട്ടെ
എന്റെ അച്ഛന്‍ ..... ഒരുപാടുവരച്ചു ...ആരും അറിഞ്ഞില്ല
ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 12 വര്‍ഷം  .....
എന്റെകയ്യില്‍ ചിലതെല്ലാം ഉണ്ട്
എന്റെ ബ്ലോഗിലൂടെ ഞാന്‍ അവയില്‍ ചിലത്   പരിചയപ്പെടുത്തട്ടെ ...
കൂടുതല്‍ അടുത്തതില്‍ 







.

Friday, December 10, 2010

ചുവടു വയ്പ്പ്

എനിക്കിത് തുടക്കം .

ഈ ലോകം വിശാലമാണെന്ന് അറിയാം .

അധികമൊന്നും നല്‍കാനില്ല ....

ഒരു നേരം പോക്ക്

എല്ലാ കത്തികളും സഹിക്കുന്നവരെ ,

ഇതാ ഞാന്‍ എന്നൊരു കത്തി കൂടി ......

മണ്ട് വായാണ്

എങ്കിലും വെട്ടും

മുറിയാതിരിക്കട്ടെ എന്നത് ഇഷ്ടം

വകതിരിവ് കുറവുണ്ടോ.. കഷ്ടം

വിവരക്കേട് കൊണ്ടാ

എങ്കിലും കൂട്ടിക്കൂടെ എന്നെക്കൂടി .........

ബ്ലോഗ്ഗെരേ.... വിട്ടോളൂ